സ​ന്തോ​ഷ് ജോ​ർ​ജി​ന് ഭാ​ര​ത് ശി​ക്ഷാ​ര​ഥ​ൻ അ​വാ​ർ​ഡ്
Wednesday, August 21, 2019 10:11 PM IST
ചെ​റു​തോ​ണി: ന്യൂ​ഡ​ൽ​ഹി​യി​ലെ ഗ്ലോ​ബ​ൽ അ​ച്ചീ​വേ​ഴ്സ് ഫൗ​ണ്ടേ​ഷ​ന്‍റെ യു​വ അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഭാ​ര​ത് ശി​ക്ഷാ​ഭ​വ​ൻ അ​വാ​ർ​ഡി​നു മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ലെ ഹി​സ്റ്റ​റി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. സ​ന്തോ​ഷ് ജോ​ർ​ജ് അ​ർ​ഹ​നാ​യി. അ​ധ്യാ​പ​ന​ത്തി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും ഗാ​ന്ധി​യ​ൻ ത​ത്വ​ചി​ന്ത​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തു പ​രി​ഗ​ണി​ച്ച് യു​വ അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന പു​ര​സ്കാ​ര​മാ​ണി​ത്.
ഒ​ക്ടോ​ബ​ർ 12-ന് ​ന്യൂ​ഡ​ൽ​ഹി​യി​ൽ സ​ന്തോ​ഷ് ജോ​ർ​ജി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ്ടു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി എംജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു ബിഎ ഹി​സ്റ്റ​റി ഫ​സ്റ്റ് ക്ലാ​സോ​ടെ വി​ജ​യി​ച്ചു. 2010-ൽ ​എംഎ ഹി​സ്റ്റ​റി​യി​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ര​ണ്ടാം​റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. ഏ​ഴു​വ​ർ​ഷ​മാ​യി മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ൽ ഹി​സ്റ്റ​റി അ​ധ്യാ​പ​ക​നാ​ണ്.
മൂ​ന്നു​ ഗ്ര​ന്ഥ​ങ്ങ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​രി​ക്കാ​ശേ​രി തു​രു​ത്തി​യി​ൽ ജോ​ർ​ജ് - ആ​നീ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് സ​ന്തോ​ഷ്. സി​മി​യാ​ണ് ഭാ​ര്യ. ആ​ൽ​ബി​യ, ആ​ൽ​ബ​ർ​ട്ടോ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.