ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ മേ​ഖ​ല​ക​ൾ ഭൗ​മ​ശാ​സ്ത്ര സം​ഘം പ​രി​ശോ​ധി​ച്ചു
Thursday, August 22, 2019 9:59 PM IST
ക​ട്ട​പ്പ​ന: പേ​മാ​രി​യി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യ മേ​ഖ​ല​ക​ളി​ൽ ഭൗ​മ​ശാ​സ്ത്ര വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. പാ​റ​ക്ക​ട​വ് ത​വ​ള​പ്പാ​റ, കു​ന്ത​ളം​പാ​റ വി.​ടി. പ​ടി, മു​ള​ക​ര​മേ​ട്, കൊ​ച്ചു​തോ​വാ​ള എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഭൗ​മ ശാ​സ്ത്ര വി​ദ​ഗ്ധ എ​സ്. ഷിം​ല റാ​ണി, മ​ണ്ണ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള അ​നു​ല​ക്ഷ്മി ശ​ങ്ക​ർ, ക​ട്ട​പ്പ​ന വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജ​യ്സ​ണ്‍ ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി​ക്കൊ​പ്പം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കു​ക​യും ഉ​രു​ൾ​പൊ​ട്ട​ൽ​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തു​മാ​യ ത​വ​ള​പ്പാ​റ​യി​ലാ​ണ് സം​ഘം ആ​ദ്യ​മെ​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ത​വ​ള​പ്പാ​റ മ​ങ്ങാ​ട​ൻ​പി​ള്ളി​ൽ ഹ​രി​യു​ടെ വീ​ടു​ൾ​പ്പെ​ടെ പ്ര​ദേ​ശ​ത്തെ 15-ൽ​പ​രം വീ​ടു​ക​ൾ, പു​ര​യി​ട​ങ്ങ​ൾ, കു​ന്നി​ൻ​മു​ക​ളി​ലെ പാ​റ​ക്കൂ​ട്ടം, അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ര​ണ്ടു കു​ള​ങ്ങ​ൾ, നീ​ർ​ച്ചാ​ലു​ക​ൾ, ഭൂ​മി വി​ണ്ടു​കീ​റി​യ ഭാ​ഗം എ​ന്നി​വ​യു​ടെ നി​ല​വി​ലെ സ്ഥി​തി​യും അ​പ​ക​ട​സാ​ധ്യ​ത​യും നി​രീ​ക്ഷി​ച്ചു.

അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ത​വ​ള​പ്പാ​റ​യി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ക്യാ​ന്പി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​വ​രി​ൽ 12 കു​ടും​ബ​ങ്ങ​ൾ ക​ട്ട​പ്പ​ന ടൗ​ണ്‍ ഹാ​ളി​ലെ ക്യാ​ന്പി​ൽ ഇ​പ്പോ​ഴും ക​ഴി​യു​ക​യാ​ണ്. ഭൗ​മ​ശാ​സ്ത്ര സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷ​മേ ഇ​വ​രെ തി​രി​ച്ച​യ​യ്ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചി​രു​ന്നു.

വി.​ടി പ​ടി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​വും ഭൂ​മി​ക്കു വി​ള്ള​ലു​ണ്ടാ​യ സ്ഥ​ല​വും സം​ഘം സ​ന്ദ​ർ​ശി​ച്ചു. ഒ​രു​കി​ലോ​മീ​റ്റ​ർ മു​ക​ളി​ൽ​നി​ന്നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ യാ​ദ​വം രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​രു​ന്നു. സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട് വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​കു​ക​യും ഏ​ക്ക​റോ​ളം കൃ​ഷി​യി​ടം ഒ​ലി​ച്ചു​പോ​കു​ക​യും ചെ​യ്തി​രു​ന്നു.

അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന വ​ലി​യ​പാ​റ, പ​ഴ​യ ബ്ലോ​ക്ക് ഓ​ഫീ​സ് പ​രി​സ​രം, മു​ള​ക​ര​മേ​ട്, സൊ​സൈ​റ്റി​പ്പ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലും സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ​രി​ശോ​ധ​നാ​റി​പ്പോ​ർ​ട്ട് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും ന​ൽ​കും. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ​ൽ​സ​മ്മ ക​ല​യ​ത്തി​നാ​ൽ, എം.​സി. ബി​ജു, ടി​ജി. എം.​രാ​ജു എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.