പാ​ലി​ന്‍റെ ഗു​ണ​മേ​ൻ​മ ഉ​റ​പ്പാ​ക്കാ​ൻ ക്ഷീ​രവ​കു​പ്പ്
Thursday, August 22, 2019 10:02 PM IST
ഇ​ടു​ക്കി: ഓ​ണ​ക്കാ​ല​ത്ത് ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പാ​ൽ വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പാ​ലി​ന്‍റെ ഗു​ണ​മേ​ൻ​മ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ശു​ദ്ധ​വും സു​ര​ക്ഷി​ത​വു​മാ​യ പാ​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ച് മു​ത​ൽ 10 വ​രെ കു​മ​ളി ചെ​ക്ക് പോ​സ്റ്റി​ലും തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ലും പ്ര​ത്യേ​ക പാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഫാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ചു ന​ൽ​കും. കു​റ​ഞ്ഞ​ത് 100 മി​ല്ലി ലി​റ്റ​ർ പാ​ൽ കൊ​ണ്ടു വ​ര​ണം. വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​ന്ന എ​ല്ലാ ബ്രാ​ൻ​ഡ് പാ​ലും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഇ​ടു​ക്കി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജി​ജ സി. ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.