മോറ​ട്ടോ​റി​യം കാ​ലാ​വ​ധി​യി​ലെ പ​ലി​ശ സ​ർ​ക്കാ​ർ വ​ഹി​ക്ക​ണം
Monday, September 9, 2019 10:47 PM IST
പു​റ​പ്പു​ഴ: വാ​യ്പാ തി​രി​ച്ച​ട​വി​ന് മോറട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ ഈ ​കാ​ല​യ​ള​വി​ലെ പ​ലി​ശ വ​ഹി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ -എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.
തി​രി​ച്ച​ട​വി​ന് സാ​വ​കാ​ശം ല​ഭി​ക്കു​ന്പോ​ൾ പ​ലി​ശ​യും പി​ഴ​പ​ലി​ശ​യും ഒ​ഴി​വാ​കു​ന്നി​ല്ലെ​ങ്കി​ൽ ക​ർ​ഷ​ക​ർ​ക്കും വാ​യ്പ​ക്കാ​ർ​ക്കും യാ​തൊ​രു പ്ര​യോ​ജ​ന​വു​മു​ണ്ടാ​കി​ല്ല.
മോറട്ടോ​റി​യം സം​ബ​ന്ധി​ച്ച് ഓ​രോ വ്യാ​ഖ്യാ​നം ന​ൽ​കു​ന്ന​തും വാ​യ്പ​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ബാ​ങ്കു​ക​ൾ​ക്ക് ശ​രി​യാ​യ ധാ​ര​ണ ഇ​തു​സം​ബ​ന്ധി​ച്ച് ന​ൽ​കു​ന്ന​തി​ന് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് വെ​ളി​യ​ത്തു​മാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ബെ​ന്നി പാ​ന്പ​യ്ക്ക​ൽ, സ്റ്റാ​ൻ​ലി കീ​ത്താ​പ്പി​ള്ളി​ൽ, ജോ​ണ്‍​സ് ന​ന്ദ​ള​ത്ത്, തോ​മ​സ് മേ​വി​ള​ക്കു​ന്നേ​ൽ, രാ​ജു ത​ടി​ക്കാ​ട്ടു​പ​ടി, ത​ങ്ക​ച്ച​ൻ പ​ടി​യാ​നി​ക്ക​ൽ, ജോ​ർ​ജ് പ​ള്ളി​ക്കു​ന്നേ​ൽ, ആ​ഗ​സ്തി കു​ന്നും​പു​റം, മ​നോ​ജ് ആ​ല​യ്ക്ക​താ​ഴെ, സ​ജി കാ​വു​പു​ര, ത​ങ്ക​ച്ച​ൻ വെ​ളി​യ​ത്ത്, ജോ​സ് കോ​ക്കാ​ട്ട്, ജോ​ർ​ജ് മേ​മ​ന, വി.​എ​സ്. മാ​ത്യു വ​ട്ട​ക്ക​ണ്ടം, സി​ബി വാ​ഴ​ക്കാ​ല, വി.​ടി. ഷാ​ജി, ജോ​സു​കു​ട്ടി പ​ടി​യാ​നി, ജോ​സ് കാ​ക്ക​ടി​യി​ൽ, സെ​ബാ​സ്റ്റ്യ​ൻ നെ​ല്ലി​ക്കു​ന്നേ​ൽ, സാ​ജു ആ​ടു​പാ​റ, ബി​നോ​യി എ​രി​മ​ത്തൊണ്ടി​ൽ, ബേ​ബി തൊ​ട്ടി​യി​ൽ, കു​ര്യാ​ച്ച​ൻ ജാ​തി​ക​ല്ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.