മു​ൻ ജീ​വ​ന​ക്കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സം​ഗ​മം ന​ട​ത്തി
Tuesday, September 10, 2019 11:06 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ട്ടം​കൂ​ടി എ​ന്ന പേ​രി​ൽ മു​ൻ ജീ​വ​ന​ക്കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സം​ഗ​മം ന​ട​ത്തി. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ ആ​ന്‍റ​ണി പാ​ല​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ആ​ശു​പ​ത്രി ജ​ന​റ​ൽ മാ​നേ​ജ​ർ ജേ​ക്ക​ബ് കോ​ര, ഡോ. ​മാ​ത്യു ജേ​ക്ക​ബ്, പ​ത്മ​ശ്രീ ഡോ. ​ഫി​ലി​പ്പ് അ​ഗ​സ്റ്റി​ൻ, ഡോ. ​എം.​സി. ഏ​ബ്ര​ഹാം, ഡോ. ​പി.​ജെ. ജോ​സ​ഫ്, പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഫ്രാ​ൻ​സി​സ് മ​ണ്ണാ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ഷ് അ​വാ​ർ​ഡ്

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2018-19 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എ​സ് എ​സ് എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കും. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​ര​ായ കു​ട്ടി​ക​ൾ​ക്കാ​ണ് അ​വ​സ​രം. അ​ർ​ഹ​രാ​യ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, തി​രി​ച്ച​റി​യ​ൽ രേ​ഖ, ഫോ​ട്ടോ, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ സ​ഹി​തം 20-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ണ്‍: 04868272221