സു​രേ​ഷ് മാ​ന​ങ്കേ​രി വൈ​സ് പ്ര​സി​ഡ​ന്‍റ്
Wednesday, September 18, 2019 11:17 PM IST
ക​ട്ട​പ്പ​ന: വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ സു​രേ​ഷ് മാ​ന​ങ്കേ​രി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​രേ​ഷി​ന് എ​ട്ട് വോ​ട്ടും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ജോ വ​ർ​ഗീ​സി​നു നാ​ലു വോ​ട്ടും ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​റു​മു​ഖം ക​ണ്ണ​ന് മൂ​ന്നു വോ​ട്ടും ല​ഭി​ച്ചു. മു​ൻ വൈ​സ്പ്ര​സി​ഡ​ന്‍റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ സി.​ജി. ഗി​രീ​ഷി​നെ കോ​ണ്‍​ഗ്ര​സ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

18 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ്- ഏ​ഴ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​ജോ​സ​ഫ് വി​ഭാ​ഗം-​ഒ​ന്ന്, സ്വ​ത​ന്ത്ര- ഒ​ന്ന്, എ​ൽ​ഡി​എ​ഫ്- ആ​റ്, ബി​ജെ​പി- മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ഇ​വ​രി​ൽ 16 അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു. എ​ൽ​ഡി​എ​ഫി​ലെ ഒ​രം​ഗം രാ​ജി​വ​യ്ക്കു​ക​യും അ​നാ​രോ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് മ​റ്റൊ​രം​ഗം വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വോ​ട്ട് നാ​ലാ​യി കു​റ​ഞ്ഞ​ത്. അ​തേ​സ​മ​യം സ്വ​ത​ന്ത്ര അം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യി.