കൊ​ലു​ന്പ​ൻ സ​മാ​ധി സ്മാ​ര​ക നി​ർ​മാ​ണം ഇ​ഴ​യു​ന്നു
Thursday, September 19, 2019 10:03 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ വ​ഴി​കാ​ട്ടി​യാ​യ കൊ​ലു​ന്പ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി വെ​ള്ളാ​പ്പാ​റ​യി​ൽ സ്ഥാ​പി​ച്ച കൊ​ലു​ന്പ​ൻ സ​മാ​ധി​യോ​ട് അ​ധി​കൃ​ത​ർ അ​വ​ഗ​ണ​ന കാ​ട്ടു​ന്ന​താ​യി ആ​ക്ഷേ​പം.

ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യു​ള്ള ക​മ്മി​റ്റി​യാ​ണ് കൊ​ലു​ന്പ​ൻ സ​മാ​ധി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള തു​ക​യി​ൽ​നി​ന്നും എ​ട്ടു​ല​ക്ഷം രൂ​പ​കൂ​ടി സ​ർ​ക്കാ​രി​ൽ​നി​ന്നും ല​ഭ്യ​മാ​ക്കി​യാ​ൽ മാ​ത്ര​മേ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​വൂ. സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം​ചെ​ലു​ത്തി തു​ക അ​നു​വ​ദി​പ്പി​ക്കേ​ണ്ട​ത് ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യു​ള്ള ക​മ്മി​റ്റി​യാ​ണ്. ക​മ്മി​റ്റി യ​ഥാ​സ​മ​യം പ​ണം അ​നു​വ​ദി​പ്പി​ക്കാ​ത്ത​തി​നാ​ൽ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​ക്കിട​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

നി​ർ​മാ​ണ​മാ​രം​ഭി​ച്ച് എ​ട്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ച് സ്മാ​ര​കം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കൊ​ലു​ന്പ​ന്‍റെ കൊ​ച്ചു​മ​ക​ൻ തേ​ന​ൻ ഭാ​സ്ക​ര​നും ദ​ളി​ദ് ഐ​ക്യ​വേ​ദി വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മേ​ശ് പൊ​ന്നാ​ട്ടും ആ​വ​ശ്യ​പ്പെ​ട്ടു.