ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Thursday, September 19, 2019 10:04 PM IST
അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത​യി​ൽ കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ നേ​ര്യ​മം​ഗ​ല​ത്തി​നു സ​മീ​പം വ​ന​മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
കോ​ത​മം​ഗ​ല​ത്തു​നി​ന്നും അ​ടി​മാ​ലി​ക്കും അ​ടി​മാ​ലി​യി​ൽ​നി​ന്ന് കോ​ത​മം​ഗ​ല​ത്തി​നും പോ​യ ബ​സു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. അ​ടി​മാ​ലി പോ​ലീ​സ് എ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.
ഇ​രു​ന്പു​പാ​ല​ത്തി​നും നേ​ര്യ​മം​ഗ​ല​ത്തി​നും ഇ​ട​യി​ൽ നാ​ലു വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ​ത്.