ഇടുക്കി ഷോ​ർ​ട്ട്ഫി​ലിം ഫെ​സ്റ്റി​ന് തു​ട​ക്കം
Thursday, September 19, 2019 10:06 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പ്ര​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ടു​ക്കി ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​ന് തു​ട​ക്കം. തൊ​ടു​പു​ഴ അ​ൽ അ​സ്ഹ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ര​ണ്ടാ​മ​ത് ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ട​ൻ അ​പ്പാ​നി​ര​വി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് വ​ട്ട​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ- അ​സ്ഹ​ർ എം​ഡി കെ.​എം. മി​ജാ​സ്, ഫി​ലിം സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ൻ.​ര​വീ​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു. പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി എം.​എ​ൻ. സു​രേ​ഷ് സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി​നോ​ദ് ക​ണ്ണോ​ളി ന​ന്ദി​യും പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സ​ന​ൽ ഫി​ലി​പ്പി​ന്‍റെ ഓ​ർ​മ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ഫെ​സ്റ്റി​വ​ൽ തെ​ര​ഞ്ഞെ​ടു​ത്ത 27 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.​മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലി​മി​ന് 25000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 15000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും ന​ൽ​കും. കൂ​ടാ​തെ സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​ര​വും ന​ൽ​കും. മി​ക​ച്ച ന​ട​ൻ,ന​ടി, സം​വി​ധാ​യ​ക​ൻ, കാ​മ​റാ​മാ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കും. രാ​വി​ലെ 11നും ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കും. സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ്, പി.​ജെ.​ചെ​റി​യാ​ൻ, ഫി​ലിം എ​ഡി​റ്റ​ർ ശ്രീ​കു​മാ​ർ നാ​യ​ർ, തി​ര​ക്ക​ഥാ​കൃ​ത്ത് സ​നി​ൽ അ​ബ്രാം എ​ന്നി​വ​രാണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. മേ​ള നാ​ളെ സ​മാ​പി​ക്കും.