തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്
Friday, September 20, 2019 10:01 PM IST
ചെ​റു​തോ​ണി: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​രി​യാ​പു​രം മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വ​ൻ​കി​ട രാ​ജ്യ​ങ്ങ​ൾ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​കൊ​ണ്ട് ന​ട്ടം​തി​രി​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ​യി​ലെ പ​ട്ടി​ണി​പ്പാ​വ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യ​ത് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യാ​ണ്. പ​ദ്ധ​തി​യു​ടെ ഇ​പ്പോ​ഴ​ത്തെ നി​യ​മ​വ്യ​വ​സ്ഥ​ക​ൾ പ്ര​ള​യം ക​വ​ർ​ന്നെ​ടു​ത്ത കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​പോ​ലും ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് ത​ട​സ​മു​ണ്ടാ​ക്കു​ന്ന ഏ​തു നി​യ​മ​ത്തി​നെ​തി​രേ​യും പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​വാ​നും ഇ​ടു​ക്കി ജ​വ​ഹ​ർ ഭ​വ​നി​ൽ ചേ​ർ​ന്ന മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.
മേ​ഴ്സി ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. ഉ​സ്മാ​ൻ, ഷൈ​ബി ജി​ജി​മോ​ൻ, ത​ങ്ക​ച്ച​ൻ വേ​ന്പേ​നി, വ​ത്സ ജോ​സ്, മേ​രി മാ​നു​വ​ൽ, ജോ​ബി മാ​ത്യു, എ​സ്. ശ്രീ​ലാ​ൽ, ജ​യ്സ​ണ്‍ ത​ക​ര​പ്പി​ള്ളി​ൽ, ബി​ജോ ക​രേ​ക്കു​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.