ക​ർ​ഷ​ക​രെ ക​ട​ക്കെ​ണി​യി​ലേ​ക്കു ത​ള്ളി​വി​ടു​ന്നു: ഡീ​ൻ കു​ര്യാ​ക്കോ​സ്
Wednesday, October 9, 2019 10:42 PM IST
പീ​രു​മേ​ട്: ക​ർ​ഷ​ക​രെ പൂ​ർ​ണ​മാ​യും ക​ട​ക്കെ​ണി​യി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. വ​ൻ​കി​ട കു​ത്ത​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന ടീ ​ബോ​ർ​ഡ് ജി​ല്ല​യി​ലെ തേ​യി​ല ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​യും എം​പി പ​റ​ഞ്ഞു. തേ​യി​ല ക​ർ​ഷ​ക​രെ ടീ ​ബോ​ർ​ഡ് വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് പീ​രു​മേ​ട്ടി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​പി.

തേ​യി​ല​യ്ക്ക് ത​റ​വി​ല നി​ശ്ച​യി​ക്കു​ക, തേ​യി​ല ക​ർ​ഷ​ക​രെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, പ​ച്ച​കൊ​ളു​ന്തി​ന് തേ​യി​ല പൊ​ടി​യു​ടെ ആ​നു​പാ​തി​ക​മാ​യി വി​ല നി​ശ്ച​യി​ക്കു​ക, സ​ബ്സി​ഡി​ക​ൾ എ​ത്ര​യും​വേ​ഗം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് തേ​യി​ല ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. പീ​രു​മേ​ട്ടി​ൽ പ്ര​ക​ട​ന​വും ന​ട​ത്തി.

തേ​യി​ല ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി​റി​യ​ക് തോ​മ​സ്, ഷാ​ഹു​ൽ ഹ​മീ​ദ്, പി.​ആ​ർ. അ​യ്യ​പ്പ​ൻ, ഷാ​ജി പൈ​നാ​ട​ത്ത്, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, സെ​ബാ​സ്റ്റ്യ​ൻ മ​രു​തൂ​ർ, അ​രു​ണ്‍ പൊ​ടി​പാ​റ, പി.​പി. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.