ചി​ത്ര​ര​ച​ന മ​ത്സ​രം
Saturday, October 12, 2019 11:20 PM IST
ഉ​പ്പു​ത​റ: മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ ചി​ത്ര​ര​ച​നാ​മ​ത്സ​രം ന​ട​ത്തി. ക​ട്ട​പ്പ​ന ല​യ​ണ്‍​സ് ക്ല​ബാ​ണ് 13 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ക​ട്ട​പ്പ​ന, കാ​ഞ്ചി​യാ​ർ, അ​യ്യ​പ്പ​ൻ​കോ​വി​ൽ, ഉ​പ്പു​ത​റ, ഏ​ല​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 112 കു​ട്ടി​ക​ളാ​ണ് ലോ​ക​സ​മാ​ധാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ മ​ത്സ​രി​ച്ച​ത്.

ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് 2000,1000,500 എ​ന്നി​ങ്ങ​നെ​സ​മ്മാ​ന​വും ല​ഭി​ക്കും. വി​ജ​യി​ക​ൾ​ക്ക് ജി​ല്ലാ​ത​ല​ത്തി​ൽ മ​ത്സ​രി​ക്കാം. സം​സ്ഥാ​ന​ത​ല​ത്തി​ലും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ത​ല​ത്തി​ലും മ​ത്സ​ര​ങ്ങ​ളു​ണ്ട്.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ൽ മ​ത്സ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സെ​ലീ​ന തോ​മ​സ്, ബി​ജു​മോ​ൻ ജോ​സ​ഫ്, ക​ട്ട​പ്പ​ന ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.