ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും: മ​ന്ത്രി എം.​എം. മ​ണി
Saturday, October 12, 2019 11:21 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ആ​ശു​പ​ത്രി​ക്കാ​യി ത​യാ​റാ​ക്കി​യ 40 കോ​ടി​യു​ടെ മാ​സ്റ്റ​ർ പ്ലാ​നി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നും താ​ലൂ​ക്ക് ആ​ശു​പ​ത്രി ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലാ​യി ഉ​യ​ർ​ത്തു​ന്ന​തി​നും ശ്ര​മം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ പോ​സ്റ്റു​മോ​ർ​ട്ടം യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണ് ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ​യു​ള്ള ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ആ​ർ​ദ്രം മി​ഷ​ൻ രു​പീ​ക​രി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും പ​ര​മാ​വ​ധി ചി​കി​ത്സ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ലൂ​സി ജോ​യി, സ്റ്റാ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ണി കു​ളം​പ​ള്ളി, ലീ​ലാ​മ്മ ഗോ​പി​നാ​ഥ്, ബെ​ന്നി ക​ല്ലൂ​പ്പു​ര​യി​ടം, എ​മി​ലി ചാ​ക്കോ, മു​ൻ ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ്, മ​നോ​ജ് മു​ര​ളി, ജോ​യി പൊ​രു​ന്നോ​ലി, കെ.​എ​സ്. രാ​ജ​ൻ, ചെ​റി​യാ​ൻ പി. ​ജോ​സ​ഫ്, സ​ന്തോ​ഷ് മാ​ന്പ​ള്ളി, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ത​ങ്ക​ച്ച​ൻ ആ​ന്‍റ​ണി, ലി​ജി​ൻ രാ​ജീ​വ്, ഗ്രേ​സ് മേ​രി, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​ബി. ശ്രീ​കാ​ന്ത്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ​ണ്ണി കോ​ലോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.