റോ​ഡ് ശോ​ച​നീ​യാ​വ​സ്ഥ; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Monday, October 14, 2019 11:04 PM IST
രാ​ജാ​ക്കാ​ട്: സേ​നാ​പ​തി വ​ട്ട​പ്പാ​റ - ആ​ന​ച്ചാ​ൽ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ​സ​മി​തി രൂ​പീ​ക​രി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്ത്. ത​ക​ർ​ന്ന റോ​ഡി​ൽ ചേ​ന്പു​ന​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ സൂ​ച​നാ​സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്കം അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
സേ​നാ​പ​തി പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​പ്പാ​റ നി​വാ​സി​ക​ൾ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ് വ​ട്ട​പ്പാ​റ -ആ​ന​ച്ചാ​ൽ റോ​ഡ്. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ​യാ​ണ് നി​ര​വ​ധി സ്കൂ​ൾ ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡി​ലെ കു​ണ്ടും കു​ഴി​യും​മൂ​ലം ഓ​ട്ടോ​റി​ക്ഷ അ​ട​ക്ക​മു​ള്ള ടാ​ക്സി വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി ക​ട​ന്നു​വ​രാ​ത്ത അ​വ​സ്ഥ​യാ​ണ്.
അ​പ​ക​ട​ങ്ങ​ളും യാ​ത്രാ​ദു​രി​ത​വും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ ജ​ന​കീ​യ​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ റോ​ഡ് ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കു​മെ​ന്നും ജ​ന​കീ​യ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.