ഗാ​ന്ധി​ജി​യെ സ്മ​രി​ച്ച് സാ​മൂ​ഹ്യ ഐ​ക്യ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണം
Tuesday, October 15, 2019 10:30 PM IST
ഇ​ടു​ക്കി: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 16 വ​രെ ന​ട​ത്തി​വ​രു​ന്ന സാ​മൂ​ഹ്യ ഐ​ക്യ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി.
പാ​ർ​ശ്വ​വ​ത്​ക​രി​ക്ക​പ്പെ​ട്ട ഒ​രു ജ​ന​വി​ഭാ​ഗ​ത്തെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ എ​ത്തി​ക്കു​ക​യും മ​റ്റു ജ​ന​വി​ഭാ​ഗ​ങ്ങ​ളു​മാ​യി ഐ​ക്യം ഉ​റ​പ്പി​ക്കു​ക​യു​മാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.
ഐ​ക്യ​ത്തി​ലൂ​ടെ അ​തി​ജീ​വ​നം എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ മു​ഖ്യ​സ​ന്ദേ​ശം. തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ പി.​ജെ ജോ​സ​ഫ് എം ​എ​ൽ എ ​ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് പ​ട്ടി​ക​ജാ​തി വ​കു​പ്പി​ന്‍റെ വാ​ത്സ​ല്യ​നി​ധി പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ 10 പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.
പ​ട്ടി​ക​ജാ​തി വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ​ർ​വ​തോ​ൻ​മു​ഖ​മാ​യ വി​കസ​നത്തി​നാ​യി പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് എ​ൽ​ഐ​സി ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് വാ​ത്സ​ല്യ​നി​ധി. 138000 രൂ​പ പ്രീ​മി​യ​മാ​യി എ​ൽ​ഐ​സി ക്ക് ​ന​ൽ​കും.
പെ​ണ്‍​കു​ട്ടി​ക്ക് 18 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ എ​ൽ​ഐ​സി മൂ​ന്നു​ല​ക്ഷം രൂ​പ ഇ​ൻ​ഷ്വ​ർ ചെ​യ്ത് പെ​ണ്‍​കു​ട്ടി​ക്ക് ന​ൽ​കും. പ​രി​പാ​ടി​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ഗാ​ന്ധി​യ​ൻ പ​ഠ​ന​വി​ഭാ​ഗം മു​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. എംപി മ​ത്താ​യി ഐ​ക്യ​ത്തി​ലൂ​ടെ അ​തി​ജീ​വ​നം ഗാ​ന്ധി​യ​ൻ സ​മീ​പ​നം എ​ന്ന വി​ഷ​യ​ത്തി​ലും പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ടോ​മി ചാ​ക്കോ പ​ട്ടി​ക​ജാ​തി വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ലും ക്ലാ​സ് ന​ട​ത്തി.
ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ ആ​ർ. ര​ഘു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി. ​വി. സു​നി​ത, മ​നോ​ജ് കെ. ​ത​ങ്ക​പ്പ​ൻ, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.​ഹ​രി, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ടി.​കെ​അ​നി​ൽ​കു​മാ​ർ, അ​രു​ണി​മ ധ​നേ​ഷ്, ലൂ​സി ജോ​സ​ഫ്, കേ​ര​ള ചേ​ര​മ​ർ​സം​ഘം സം​സ്ഥാ​ന സ​മി​തി അം​ഗം രാ​ജ​ൻ മ​ക്കു​പാറ, പി​കെഎ​സ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ജി. സു​രേ​ന്ദ്ര​ൻ, കെ ​പി​എം​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​കെ. ബി​ജു, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എ. ബാ​ബു, പി​കെഎ​സ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ പി.​എ​ൻ. നാ​രാ​യ​ണ​ൻ, ഐ​ടി​ഡി​പി പ്രൊ​ജ​ക്റ്റ് ഓ​ഫീ​സ​ർ കെ.​എ​സ്.​ശ്രീ​രേ​ഖ, ഇ​ളം​ദേ​ശം ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ആ​നി​യ​മ്മ ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.