വി​ദ്യാ​ർ​ഥി​യെ ജീ​പ്പു​ഡ്രൈ​വ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, October 15, 2019 10:30 PM IST
പീ​രു​മേ​ട്: വാ​ഗ​മ​ണ്ണി​ൽ 16-കാ​ര​നെ ജീ​പ്പ് ഡ്രൈ​വ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. വാ​ഗ​മ​ണ്‍ കൈ​ത​പ്പ​താ​ൽ റോ​ഡി​ൽ ജീ​പ്പ് സ​വാ​രി ന​ട​ത്തി​യ ഡ്രൈ​വ​ർ വാ​ഗ​മ​ണ്‍ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നാ​ണ് പ​റ​ക്കെ​ട്ട് സ്വ​ദേ​ശി കോ​ട്ട​വി​ള​യി​ൽ വൈ. ​അ​ബി​നെ (16) മ​ർ​ദി​ച്ച​ത്. ക​ഴു​ത്തി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വാ​ഗ​മ​ണ്‍ പോ​ലീ​സും ചെ​ൽ​ഡ് ലൈ​നും കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വാ​ഗ​മ​ണ്‍ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ അ​ബി​ൻ സ​ഹ​പാ​ഠി​യി​ൽ​നി​ന്നും പാ​ഠ​പു​സ്ത​കം വാ​ങ്ങി മ​ട​ങ്ങു​ന്പോ​ൾ വാ​ഗ​മ​ണ്‍ കൈ​ത​പ്പ​താ​ൽ റോ​ഡി​ൽ ജീ​പ്പ് ഡ്രൈ​വ​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​മൊ​ത്ത് ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ൽ സ​ന്ദ​ർ​ശ​ക​രു​മാ​യി സ​വാ​രി ന​ട​ത്തു​ന്ന വാ​ഹ​ന​മെ​ത്തി. വീ​തി​കു​റ​ഞ്ഞ പാ​ത​യി​ൽ വാ​ഹ​ന​മെ​ത്തി ഹോ​ണ്‍ മു​ഴ​ക്കി​യ​തോ​ടെ പാ​ത​യോ​ര​ത്തേ​യ്ക്ക് മാ​റി​നി​ന്നു. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി​യ ഡ്രൈ​വ​ർ ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ചു മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി അ​ബി​ൻ പ​റ​യു​ന്നു.
യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കു​ട്ടി​യു​ടെ സു​ഹൃ​ത്ത് പ​റ​ഞ്ഞു.