ഭൂ​സം​ര​ക്ഷ​ണ പ്ര​ചാ​ര​ണ ജാ​ഥ തു​ട​ങ്ങി
Tuesday, October 15, 2019 10:32 PM IST
അ​ടി​മാ​ലി: ഓ​ഗ​സ്റ്റ് 22-ലെ ​വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക,1964 ലെ ​ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഭൂ​സം​ര​ക്ഷ​ണ പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് അ​ടി​മാ​ലി​യി​ൽ തു​ട​ക്ക​മാ​യി.
ജാ​ഥാ​ക്യാ​പ്റ്റ​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ന് പ​താ​ക കൈ​മാ​റി ഫാ. ​എ​ൽ​ദോ​സ് കൂ​റ്റ​പ്പാ​ല ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഏ​കോ​പ​ന സ​മി​തി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥ വൈ​സ് ക്യാ​പ്റ്റ​ൻ കെ.​ആ​ർ. വി​നോ​ദ്, സ​ണ്ണി പൈ​ന്പി​ള്ളി​ൽ, ന​ജീ​ബ് ഇ​ല്ല​ത്ത്പ​റ​ന്പി​ൽ, സി.​കെ. ബാ​ബു​ലാ​ൽ, അ​ടി​മാ​ലി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഡ​യ​സ് പു​ല്ല​ൻ, അ​ടി​മാ​ലി ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ന്‍റി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.