ചീ​നി​ക്കു​ഴി -ഉ​പ്പു​കു​ന്ന്-​പാ​റ​മ​ട റോ​ഡി​ന് ശാ​പ​മോ​ക്ഷമാ‍യേക്കും
Tuesday, October 15, 2019 10:33 PM IST
തൊ​ടു​പു​ഴ: കാ​ൽ​ന​ട യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യ ചീ​നി​ക്കു​ഴി- ഉ​പ്പു​കു​ന്ന് -പാ​റ​മ​ട റോ​ഡി​നു ശാ​പ​മോ​ക്ഷ​മാ​കു​ന്നു.
ഉ​പ്പു​കു​ന്ന് -പാ​റ​മ​ട റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ര​ണ്ടു കോ​ടി അ​നു​വ​ദി​ക്കാ​മെ​ന്ന് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ സ​ർ​വ ക​ക്ഷി നി​വേ​ദ​ക സം​ഘ​ത്തി​ന് ഉ​റ​പ്പു ന​ൽ​കി. ഇ​തി​നി​ടെ ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ വാ​ർ​ത്ത​യെ​തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഉ​പ്പു​കു​ന്ന് മു​ത​ൽ ചീ​നി​ക്കു​ഴി വ​രെ റോ​ഡി​ൽ മ​ക്ക് നി​ര​ത്തി താ​ത്കാ​ലി​ക​മാ​യി കു​ഴി​യ​ട​യ്ക്ക​ൽ ന​ട​ത്താ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും അ​റി​യി​ച്ചു. റോ​ഡ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​തു വ​ഴി​യു​ള്ള ബ​സ് സ​ർ​വീ​സ് ഉ​ൾ​പ്പെ​ടെ നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​യ​തി​നാ​ലാ​ണ് പി​ഡ​ബ്ല്യു​ഡി താ​ത്കാ​ലി​ക​മാ​യി കു​ഴി​യ​ട​യ്ക്ക​ൽ ന​ട​ത്തു​ന്ന​ത്. റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചീ​നി​ക്കു​ഴി​യി​ൽ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​തി​നു ശേ​ഷ​മാ​ണ് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നേ​രി​ൽ​ക്ക​ണ്ട ് റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത്.