മ​ദ്യ​പി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, October 16, 2019 10:20 PM IST
തൊ​ടു​പു​ഴ: നാ​ട്ടി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് പോ​ലീ​സി​നെ​യും എ​ക്സൈ​സി​നെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച മ​ദ്യ​പ​സം​ഘ​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ട്ട​യം വ​ല​വൂ​ർ നെ​ല്ലാ​നി​ക്കാ​ട്ട് പാറയിൽ ഷി​ജു ശി​വ​ൻ (30) ആ​ണ് തൊ​ടു​പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വെ​ട്ടി​മ​റ്റം എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​നു സ​മീ​പം തേ​ക്കി​ൻ​കൂ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം. കാ​റി​ലെ​ത്തി​യ ഏ​താ​നും യു​വാ​ക്ക​ൾ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്ത് മെം​ബ​റും എ​ക്സൈ​സ് സം​ഘ​ത്തെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൂ​ല​മ​റ്റം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ൽ നി​ന്നു​ള്ള എ​ക്സൈ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ഇ​വ​ർ​ക്കു നേ​രെ അ​ഞ്ചം​ഗ മ​ദ്യ​പ​സം​ഘം ക​ല്ലെ​റി​യാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് എ​ക്സൈ​സ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ​തി​നു ശേ​ഷം മ​ദ്യ​പ​സം​ഘ​ത്തി​ലെ നാ​ലു പേ​ർ സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പെ​ട്ടു. ഇ​തി​നി​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഷി​ബു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വാ​ഹ​ന​ത്തി​ലും സ്റ്റേ​ഷ​നി​ലും ഇ​യാ​ൾ പോ​ലീ​സു​കാ​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. വെ​ട്ടി​മ​റ്റ​ത്ത് ബ​ന്ധു വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ഷി​ബു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.