ക​ണ്ടം​ചെ​യ്ത ത​മി​ഴ്നാ​ട് കോ​ർ​പ​റേ​ഷ​ൻ ബ​സു​ക​ൾ ഭീ​ഷ​ണി​യാ​യി
Thursday, October 17, 2019 11:10 PM IST
നെ​ടു​ങ്ക​ണ്ടം: തു​രു​ന്പെ​ടു​ത്ത് ദ്ര​വി​ച്ച അ​വ​സ്ഥ​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ബ​സു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ക​ന്പം, തേ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ൽ യാ​ത്ര​ചെ​യ്യു​ന്ന​ത് ആ​പ​ത്ക​ര​മാ​ണ്.

ക​ന്പ​ത്തു​നി​ന്നും ര​ണ്ടു ബ​സു​ക​ൾ ക​ന്പം​മെ​ട്ടു​വ​ഴി എ​ട്ട് സ​ർ​വീ​സു​ക​ളും തേ​നി​യി​ൽ​നി​ന്നും ബോ​ഡി​മെ​ട്ടു​വ​ഴി ര​ണ്ട് ബ​സു​ക​ൾ അ​ഞ്ച് സ​ർ​വീ​സു​ക​ളു​മാ​ണ് ന​ട​ത്തു​ന്ന​ത്. ഈ ​ബ​സു​ക​ൾ 25 മു​ത​ൽ 30 വ​ർ​ഷം​വ​രെ പ​ഴ​ക്ക​മു​ള്ള​വ​യാ​ണ്.

മ​ഴ​പെ​യ്താ​ൽ കു​ട​ചൂ​ടി യാ​ത്ര​ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ബ​സു​ക​ളു​ടെ അ​ടി​മു​ത​ൽ മു​ടി​വ​രെ ദ്ര​വി​ച്ച നി​ല​യി​ലാ​ണ്. ച​വി​ട്ടു​പ​ടി​ക​ൾ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണ്. സീ​റ്റു​ക​ൾ മി​ക്ക​വ​യും ഇ​ള​കി​യാ​ടും. ഉ​ൾ​വ​ശ​വും ജ​നാ​ല​ക​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് തു​രു​ന്പി​ച്ചും ന​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ചോ​ർ​ച്ച കൂ​ടു​ത​ലാ​യ ബ​സു​ക​ളി​ൽ മു​ക​ൾ​വ​ശ​ത്ത് ടാ​ർ​പ്പോ​ളി​ൻ ഒ​ട്ടി​ച്ച് ചോ​ർ​ച്ച​മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ൾ​വ​ശം ന​ന​ഞ്ഞൊ​ലി​ക്കും. വ​ലി​യ മ​ഴ​ക്കാ​ല​ത്ത് തി​ങ്ങി​നി​റ​ഞ്ഞ യാ​ത്ര​ക്കാ​ർ മൊ​ത്തം ന​ന​ഞ്ഞു​മാ​ത്ര​മേ യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യൂ. വ​ള​വു​ക​ൾ തി​രി​യു​ന്പോ​ൾ ബ​സ് പൂ​ർ​ണ​മാ​യും ഇ​ള​കി​യാ​ടും.

ത​മി​ഴ്നാ​ട് കോ​ർ​പ​റേ​ഷ​ൻ മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ന​ല്ല ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ബ​സു​ക​ൾ മാ​റ്റാ​ൻ ത​യാ​റാ​കു​ന്നി​ല്ല. 13 സ​ർ​വീ​സു​ക​ളി​ലും നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ട്. 18,000 രൂ​പ​യോ​ളം ക​ള​ക‌്ഷ​ൻ ല​ഭി​ക്കു​ന്ന​വ​യാ​ണ് മി​ക്ക ബ​സു​ക​ളും.ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് പോ​ലും നോ​ക്കാ​തെ​യാ​ണ് സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ബ​സു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്.

ബ​സി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക് അ​പ​ക​ടം നേ​രി​ട്ടാ​ൽ ഇ​ൻ​ഷ്വ റ​ൻ​സ് തു​ക​പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ബ​സു​ക​ൾ മാ​റ്റി പു​തി​യ ബ​സു​ക​ൾ നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.