ഹരിതകർമസേനയുടെ പ്രവർത്തനം ഉൗർജിതമാക്കും
Monday, October 21, 2019 10:44 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത ക​ർ​മ​സേ​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ നി​ർ​മാ​ർ​ജ​ന​ത്തി​ന് ന​ഗ​ര​വാ​സി​ക​ളു​ടെ പ​ങ്ക് ഉ​റ​പ്പാ​ക്കാ​നും കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.

പ​ല വീ​ട്ടു​കാ​രും ഹ​രി​ത ക​ർ​മ​സേ​ന​യോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തും.

ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ കൗ​ണ്‍​സി​ല​ർ​മാ​രും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​വും. ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കൈ​മാ​റാ​ത്ത വീ​ടു​ക​ൾ ക​ണ്ടെ​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ം. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തിരേ പി​ഴ​യ​ട​ക്കം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മാ​ത്രം നി​ല​വി​ൽ സാ​ന്പ​ത്തി​കാ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി.