എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ റാ​ങ്കു​ക​ളു​ടെ തി​ള​ക്കം
Monday, October 21, 2019 10:50 PM IST
രാ​ജ​കു​മാ​രി: മ​ഹാ​ത്മ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യി​ൽ രാ​ജ​കു​മാ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​നു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ മ​ഞ്ജു കെ. ​ജോ​ണി, മി​നു ഷാ​ജി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ട്, നാ​ല് റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി.

മു​ന്പ് മ​ഹാ​ത്മ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ബി​കോം മോ​ഡ​ൽ ര​ണ്ട് ക​ന്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം​റാ​ങ്കും ബി​കോം മോ​ഡ​ൽ ഒ​ന്ന് കോ- ​ഓ​പ്പ​റേ​ഷ​ൻ​സ് പ​രീ​ക്ഷ​യി​ൽ ര​ണ്ടാം റാ​ങ്കും ഉ​ൾ​പ്പെ​ടെ ആ​ദ്യ 30 റാ​ങ്കു​ക​ളി​ൽ 11 റാ​ങ്കു​ക​ളും ഈ ​കേ​ളജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.