നീ​ല​സേ​ന​യു​ടെ ബൈ​ക്ക് റാ​ലി ഇ​ന്ന്
Tuesday, October 22, 2019 10:51 PM IST
ക​ട്ട​പ്പ​ന: വി​വാ​ദ ഭൂ​വി​നി​യോ​ഗ ഉ​ത്ത​ര​വു​ക​ൾ​ക്കെ​തി​രേ കെ​വി​വി​എ​സ് ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ന് ഐ​ക്വ​ദാ​ർ​ഢ്യം അ​റി​യി​ച്ച് കെ​വി​വി​എ​സ് യൂ​ത്ത് വിം​ഗി​ന്‍റെ നീ​ല​സേ​ന ഇ​ന്ന് ബൈ​ക്ക് റാ​ലി ന​ട​ത്തും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നും എ​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​ർ രാ​വി​ലെ 9.30-ന് ​ക​ട്ട​പ്പ​ന​യി​ൽ സം​ഗ​മി​ക്കും. തു​ട​ർ​ന്ന് ക​ള​ക്ട​റേ​റ്റി​ലേ​ക്കു​ള്ള റാ​ലി ആ​രം​ഭി​ക്കും. അ​ഞ്ഞൂ​റോ​ളം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.
കെ​വി​വി​എ​സ് യൂ​ത്ത് വിം​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു, ട്ര​ഷ​റാ​ർ അ​ഭി​ലാ​ഷ്, അ​നീ​ഷ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജോ​മോ​ൻ ജോ​സ്, എ.​കെ. ഷി​യാ​സ്, അ​നീ​ഷ് സെ​ബാ​സ്റ്റ്യ​ൻ, അ​നി​ൽ​കു​മാ​ർ, സെ​നോ​ണ്‍ സി. ​തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.