ബ​സും തൊ​ഴി​ലാ​ളി വാ​ഹ​ന​വും കൂ​ട്ടി​യി​ടി​ച്ച് 11 പേ​ർ​ക്ക് പ​രി​ക്ക്
Tuesday, November 12, 2019 10:35 PM IST
നെ​ടു​ങ്ക​ണ്ടം: തേ​ർ​ഡ്ക്യാ​ന്പി​ന് സ​മീ​പം ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സും തൊ​ഴി​ലാ​ളി വാ​ഹ​ന​വും കൂ​ട്ടി​യി​ടി​ച്ച് 11 പേ​ർ​ക്ക് പ​രി​ക്ക്. ഒ​ന്പ​തു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.
നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും ക​ന്പ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സും ക​ന്പ​ത്തു​നി​ന്നും തൊ​ഴി​ലാ​ളി​ക​ളു​മാ​യി നെ​ടു​ങ്ക​ണ്ടം ഭാ​ഗ​ത്തേ​ക്കു വ​ന്ന ജീ​പ്പു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ജീ​പ്പ് ക​യ​റ്റം​ക​യ​റി​വ​ന്ന ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ജീ​പ്പ് ഡ്രൈ​വ​ർ മു​രു​ക​ൻ(47), തൊ​ഴി​ലാ​ളി​ക​ളാ​യ വെ​ണ്ണി​ല(55), ത​മി​ഴ് ശെ​ൽ​വി(40), മാ​രി​യ​മ്മ(54), രാ​സാ​ത്തി(60), സീ​ന​ത്ത്(55), ജ​യ​ചി​ത്ര(35), സാ​വി​ത്രി(70), വ​നി​ത(38), മു​ഖി​ല(25), ശ്വേ​ത(18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യ​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ജീ​പ്പി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ജീ​പ്പി​ന്‍റെ മു​ൻ​ഭാ​ഗം ഡ്രൈ​വ​ർ സീ​റ്റി​നോ​ടു​ചേ​ർ​ന്ന് അ​മ​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വാ​ഹ​നം വെ​ട്ടി​പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. തേ​ർ​ഡ്ക്യാ​ന്പി​നും ബാ​ല​ഗ്രാ​മി​നും ഇ​ട​യി​ൽ വ​ള​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബ​സ് തെ​റ്റാ​യ ദി​ശ​യി​ലാ​ണ് വ​ന്ന​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.