ഏ​ല​പ്പാ​റ​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ഒ​രു​മാ​സം
Wednesday, November 13, 2019 10:18 PM IST
ഏ​ല​പ്പാ​റ: ഏ​ല​പ്പാ​റ ടൗ​ണി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ഒ​രു​മാ​സം പി​ന്നി​ട്ടു. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പൈ​പ്പു​ക​ൾ ത​ക​ർ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ജ​ലം ദി​വ​സേ​ന പാ​ഴാ​യി​ട്ടും പ​രി​ഹാ​രം​കാ​ണാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. കാ​ൻ​സ​ർ രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യ​ത്.
ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ഗാ​ർ​ഹി​ക പൈ​പ്പ് ക​ണ​ക്ഷ​നി​ലൂ​ടെ​യാ​ണ് ഏ​ല​പ്പാ​റ ടൗ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ ചെ​മ്മ​ണ്ണ്, ല​ക്ഷം വീ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​നു സ​മീ​പ​മു​ള്ള സം​ഭ​ര​ണി​യി​ൽ ശേ​ഖ​രി​ച്ച വെ​ള്ള​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ടാ​ങ്കി​നു സ​മീ​പ​ത്താ​യി പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ക​യാ​ണ്.