ഓ​ട​യി​ൽ കു​ടു​ങ്ങി​യ മൂരിയെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Monday, November 18, 2019 10:36 PM IST
തൊ​ടു​പു​ഴ: ആ​റ​ടി​യോ​ളം താ​ഴ്ച​യു​ള്ള ഓ​ട​യി​ൽ കു​ടു​ങ്ങി​യ മൂരിയെ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെടു​ത്തി. കാ​രി​ക്കോ​ട് ആ​ദം​പ​ള്ളി തൊ​ട്ടി​യി​ൽ സ​ജീ​വ​ന്‍റെ ര​ണ്ടു വ​യ​സ് പ്രാ​യം വ​രു​ന്ന കി​ടാ​വാ​ണ് ഓ​ട​യി​ൽ വീ​ണ് കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ മ​ഠ​ത്തി​ക്ക​ണ്ടം -ഏ​ഴ​ല്ലൂ​ർ റൂ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​തി​നി​ട​യി​ൽ കാ​ൽ തെ​റ്റി കി​ടാ​വ് ഓ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.
ഓ​ട​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ കി​ടാ​വി​നെ ര​ക്ഷ​പെ​ടു​ത്താ​ൻ നാ​ട്ടു​കാ​ർ കി​ണ​ഞ്ഞു ശ്ര​മി​ച്ചി​ട്ടും ന​ട​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ൽ നി​ന്നും അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.വി.​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം ഒ​രു മ​ണി​ക്കൂ​ർ ക​ഠി​ന പ്ര​യ​ത്നം ന​ട​ത്തി​യാ​ണ് കി​ടാ​വി​നെ ഓ​ട​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത.് വീ​ഴ്ച​യി​ൽ ചെ​റി​യ പോ​റ​ലു​ക​ളേ​റ്റ​തൊ​ഴി​ച്ചാ​ൽ കാ​ള​ക്കു​ട്ടി​ക്ക് കാ​ര്യ​മാ​യ മ​റ്റു പ​രി​ക്കു​ക​ളേ​റ്റി​ല്ല.