ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു
Wednesday, November 20, 2019 10:15 PM IST
അ​ടി​മാ​ലി: മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. സൈ​മ​ണ്‍ ബ്രി​ട്ടോ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും 10 വ​ർ​ഷം മു​ന്പാ​ണ് ഏ​ഴു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം സ​ർ​ക്കാ​ർ വ​ക ഭൂ​മി​യി​ൽ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കാ​യി കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കെ​ട്ടി​ടം നി​ർ​മി​ച്ച് ഒ​രു പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്പോ​ഴും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ടം ആ​ശു​പ​ത്രി​ക്കാ​യി തു​റ​ന്നു​ന​ൽ​കി​യി​ട്ടി​ല്ല.
കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത ചൂ​ണ്ടി​ക്കാ​ട്ടി സ്വ​കാ​ര്യ​വ്യ​ക്തി പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നു. പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ കെ​ട്ടി​ട​ത്തി​ന് പൂ​ട്ടു​വീ​ണു.
നി​ല​വി​ൽ കാ​ടു​ക​യ​റി മൂ​ടി​യ കെ​ട്ടി​ടം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം തു​റ​ന്നു​കി​ട്ടാ​തെ വ​ന്ന​തോ​ടെ മു​നി​പാ​റ​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​വ​ർ​ത്ത​നം. ചെ​റി​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ സ്ഥ​ല​പ​രി​മി​തി ആ​ശു​പ​ത്രി​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.
മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നും രോ​ഗി​ക​ൾ​ക്ക് മു​നി​പാ​റ​യി​ലെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ അ​ധി​കച്ചെല​വും സ​മ​യ​വും ആ​വ​ശ്യ​മാ​ണ്. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന മാ​ങ്കു​ള​ത്തെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ടം തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.