മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ ഒ​പി ബ​ഹി​ഷ്ക​രി​ച്ചു
Wednesday, November 20, 2019 10:18 PM IST
ചെ​റു​തോ​ണി: ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ ഒ​പി ബ​ഹി​ഷ്ക​രി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ശ​ന്പ​ള പ​രി​ഷ്ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഡോ​ക്ട​ർ​മാ​ർ സൂ​ച​നാ​സ​മ​രം ന​ട​ത്തി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മു​ത​ൽ 10 വ​രെ ഒ​പി ബ​ഹി​ഷ്ക​രി​ച്ച് ആ​ശു​പ​ത്രി​ക്കു​മു​ന്നി​ൽ ധ​ർ​ണ​യും ന​ട​ത്തി. രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത വി​ധ​മാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെ​ജി​എം​സി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു സ​മ​രം.
മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ അ​സോ​സി​യേ​ഷ​ൻ ഇ​ടു​ക്കി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷീ​ല റാ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു.