വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം: കെഎ​സ്‌യു ​ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Friday, November 22, 2019 10:25 PM IST
തൊ​ടു​പു​ഴ: സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ​ർ​വ​ജ​ന സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​നി പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലേ​ക്ക് കെഎസ്‌യു ജി​ല്ലാക​മ്മി​റ്റി ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി.

സം​ഭ​വ​ത്തി​ൽ കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് ഉ​ൾ​പ്പെ​ടെ ഏ​ഴു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ക്ക​യാ​ർ വെ​ന്പി​ള്ളി കൊ​ച്ചു​തേ​ക്ക​ൽ ടോ​ണി തോ​മ​സ് (27), ഏ​ല​പ്പാ​റ ഒ​റ​മ​ണ്ണി​ൽ ഉ​മ​ർ​ഫാ​റൂ​ഖ് (21), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ കൈ​ത​ക്കോ​ട് ഓ​ലി​ക്ക​ൽ ബി​ലാ​ൽ​സ​മ​ദ് (26), കാ​ൽ​വ​രി​മൗ​ണ്ട് ന​രി​മ​റ്റ​ത്തി​ൽ മോ​ബി​ൻ മാ​ത്യു (28), മാ​റി​ക പ്ലാ​ശ​നാ​ൽ സ​ജി​ൻ സ​ന്തോ​ഷ് (22), എ​രു​മേ​ലി ക​രി​നി​ലം​ക​ര​യി​ൽ മ​ട​ത്തും​മു​റി​യി​ൽ റെ​മി​ൻ രാ​ജ​ൻ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
വി​ദ്യാ​ർ​ഥി​നി പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നു പു​റ​മെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക, 60 ദി​വ​സ​മാ​യി ഹി​ന്ദി അ​ധ്യാ​പ​ക​നി​ല്ലാ​ത്ത പ​തി​നാ​റാം​ക​ണ്ടം സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നെ നി​യ​മി​ക്കു​ക, ഡി​ഡി​യു​ടെ ധി​ക്കാ​ര​പ​ര​മാ​യ സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു കെഎസ്‌യു സ​മ​രം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ പ്ര​ക​ട​നം ഡി​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ത​ട​ഞ്ഞു പ്ര​വ​ർ​ത്ത​ക​രെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ നീ​ക്കി.

പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ണ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്ത​ത്.

എ​ന്നാ​ൽ വ​യ​നാ​ട് സം​ഭ​വം ഇ​ടു​ക്കി​യി​ൽ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ഡി​ക്ക് നി​വേ​ദ​നം ന​ൽ​കാ​ൻ എ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ രാ​ഷ്ട്രീ​യ പ്രേ​രി​ത ന​ട​പ​ടി യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.