പ്ര​സം​ഗ, ഉ​പ​ന്യാ​സ മ​ത്സ​രം
Wednesday, December 4, 2019 11:53 PM IST
നെ​ടു​ങ്ക​ണ്ടം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ഇ​ടു​ക്കി രൂ​പ​ത ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗം, ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. ജ​നു​വ​രി 11-ന് ​നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. സ​ബ് ജൂ​ണിയ​ർ(​നാ​ല്, അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ൾ), ജൂ​ണി​യ​ർ (ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ൾ), സീ​നി​യ​ർ (10, 11, 12 ക്ലാ​സു​ക​ൾ) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ.

സ​ബ് ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ന് ല​ഹ​രി​ക്കെ​തി​രേ വി​ദ്യാ​ർ​ഥി സ​മൂ​ഹം എ​ന്ന വി​ഷ​യ​വും ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ന് ല​ഹ​രി ഒ​രു സാ​മൂ​ഹ്യ വി​പ​ത്ത് എ​ന്ന വി​ഷ​യ​വും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ന് വൈ​നി​ൽ തു​ട​ങ്ങു​ന്ന ല​ഹ​രി പ​ബ്ബു​ക​ളി​ലേ​ക്കെ​ത്തു​ന്പോ​ൾ ത​ക​രു​ന്ന കേ​ര​ള സ​മൂ​ഹം എ​ന്ന വി​ഷ​യ​വു​മാ​ണ്. പ്ര​സം​ഗ​ത്തി​ന് അ​ഞ്ചു​മി​നി​റ്റും ഉ​പ​ന്യാ​സ​ത്തി​ന് ര​ണ്ടു​മ​ണി​ക്കൂ​റു​മാ​ണ് സ​മ​യം. പ്ര​സം​ഗ​ത്തി​നും, ഉ​പ​ന്യാ​സ​ത്തി​നും ഒ​രേ വി​ഷ​യ​ങ്ങ​ൾ ആ​ണ്. ഒ​രു സ്കൂ​ളി​ൽ​നി​ന്ന് ഓ​രോ വി​ഭാ​ഗ​ത്തി​ലും മൂ​ന്നു കു​ട്ടി​ക​ളെ​വീ​തം പ​ങ്കെ​ടു​പ്പി​ക്കാം. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും. ഫോ​ണ്‍: 9447524457.