വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ല : അ​ഥോ​റി​റ്റി
Tuesday, December 10, 2019 10:58 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ രാ​ത്രി​യി​ൽ ബ​സി​റ​ങ്ങു​ന്ന സ്ത്രീ​ക​ൾ​ക്ക് ക​ട​ത്തി​ണ്ണ​യി​ൽ അ​ഭ​യം തേ​ടേ​ണ്ടി വ​ന്നു​വെ​ന്ന പ​രാ​തി​യി​ൽ കെഎസ്ആ​ർ​ടി​സിയു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി. മൂ​ല​മ​റ്റം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യ്ക്ക് ന​ൽ​കി​യ പ​രാ​തി ക​ള​ക്ട​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു.

എ​ന്നാ​ൽ ഡി​പ്പോ അ​ധി​കൃ​ത​ർ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വം തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ ന​ട​ന്ന​താ​യി അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. താ​ത്കാ​ലി​ക ഡി​പ്പോ​യി​ൽ രാ​ത്രി​യിലെ​ത്തി​യ സ്ത്രീ ​യാ​ത്ര​ക്കാ​രു​ടെ സം​ഘ​ത്തി​ന് ക​ട​ത്തി​ണ്ണ​യി​ൽ വി​ശ്ര​മി​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച് വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റ​ട​ക്കം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ക​ള​ക്ട​ർ തൊ​ടു​പു​ഴ ആ​ർ​ടി​ഒ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

പാ​ല​ക്കാ​ട് കു​ടും​ബ​ശ്രീ​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പാ​രാ ലീ​ഗ​ൽ വോ​ള​ണ്ടി​യ​റ​ട​ങ്ങു​ന്ന എ​ട്ടം​ഗ സം​ഘ​ം അ​ർ​ധ രാ​ത്രി മു​ത​ൽ പു​ല​രും വ​രെ ക​ട​ത്തി​ണ്ണ​യി​ലി​രു​ന്ന് നേ​രം വെ​ളു​പ്പി​ച്ച​ത്. ഉ​റ​ങ്ങാ​നോ പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നോ ഡി​പ്പോ​യി​ൽ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും തു​ണി​ക​ൾ വി​രി​ച്ച് ക​ട​ത്തി​ണ്ണ​യി​ൽ ഇ​രു​ന്നാ​ണ് നേ​രം വെ​ളി​പ്പി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പു​ല​ർ​ച്ചെ 4.30 നാ​യി​രു​ന്നു പി​ന്നീ​ട് നാ​ട്ടി​ലേ​ക്കു​ള്ള ബ​സ്. നി​ല​വി​ൽ കെഎസ്ആ​ർ​ടി​സി പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ത്കാ​ലി​ക ഡി​പ്പോ​യി​ൽ വി​ശ്ര​മ​ത്തി​ന​ട​ക്കം സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ക​ട​ത്തി​ണ്ണ​യി​ൽ വി​ശ്ര​മി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

പ​രാ​തി​ക്കാ​രി ഈ ​സ്റ്റാ​ൻ​ഡി​ൽ ത​ന്നെ​യാ​ണോ വ​ന്നി​റ​ങ്ങി​യ​തെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും ഡി​ടി​ഒ മ​റു​പ​ടി ന​ൽ​കി. ഇ​ന്ന​ലെ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ഡി​പ്പോ അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി സം​ബ​ന്ധി​ച്ച് ഇ​വ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി.