തൊ​ടു​പു​ഴ​യി​ൽ രാ​ത്രിയാ​ത്ര ദു​രി​ത​മെ​ന്ന് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​മി​നാ​ർ
Tuesday, December 10, 2019 10:58 PM IST
തൊ​ടു​പു​ഴ: രാ​ത്രി കാ​ല​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ദു​രി​ത​ങ്ങ​ളു​ടെ പെ​രു​മ​ഴ​യു​മാ​യി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​മി​നാ​ർ. തൊ​ടു​പു​ഴ​യി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ഇ​വ​യി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യാ​ണ് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത് .

രാ​ത്രി കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് വി​ശ്ര​മ​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​തെ വ​ല​യു​ന്ന​ത​ട​ക്ക​മു​ള്ള പ​രാ​തി​ക​ൾ സെ​മി​നാ​റി​ൽ ച​ർ​ച്ച ചെ​യ്തു. പ​ല​രും ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​ത് റോ​ഡ​രി​കി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലു​മാ​ണ്. സാ​മൂ​ഹ്യ വി​രു​ദ്ധ​ര​ട​ക്ക​മു​ള്ള​വ​രു​ടെ ശ​ല്യ​വും ഇ​വി​ടെ പ​തി​വാ​ണ്. കൂ​ടാ​തെ ന​ഗ​ര​ത്തി​ൽ തെ​രു​വ് വി​ള​ക്കു​ക​ളു​ടെ അ​ഭാ​വ​വും വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്ന​താ​യി സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ശു​ചി മു​റി​ക​ളു​ടെ അ​ഭാ​വ​മാ​ണ് മ​റ്റൊ​രു വെ​ല്ലു​വി​ളി. പ​ല​പ്പോ​ഴും ഹോ​ട്ട​ലു​ക​ളെ​യും മ​റ്റു​മാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത സെ​മി​നാ​റി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ദി​നേ​ശ് എം.​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി കെ.​കെ സു​ജാ​ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തൊ​ടു​പ​ഴ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ ഷാ​ഹു​ൽ ഹ​മീ​ദ്, കൗ​ണ്‍​സി​ല​ർ ആ​ർ.​ഹ​രി, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു വ​ന്ന പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര​മാ​യ റി​പോ​ർ​ട്ട് ത​യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.