കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ
Thursday, December 12, 2019 10:36 PM IST
തൊ​ടു​പു​ഴ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നും നാ​ളെ​യും തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ പാ​ർ​ട്ടി ലീ​ഡ​ർ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്കു​ള്ള മെ​ന്പ​ർ​ഷി​പ്പ് വി​ത​ര​ണം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പാ​ണാ​ലി​ക്ക​ൽ നി​ർ​വ​ഹി​ക്കും. ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ന്ന ഭൂ​പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പാ​ർ​ട്ടി ന​ട​ത്തു​ന്ന ര​ണ്ടാം​ഘ​ട്ട സ​മ​ര​പ​രി​പാ​ടി​ക​ൾ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും.

ക​ണ്‍​വ​ൻ​ഷ​നി​ൽ പ്രേം​സ​ണ്‍ മാ​ഞ്ഞാ​മ​റ്റം, മ​ത്താ​യി മ​ണ്ണ​പ്പ​ള്ളി​ൽ, രാ​ജ​ൻ താ​ഴേ​ത്തൊ​ട്ടി​യി​ൽ, ഷാ​ജി അ​ന്പാ​ട്ട്, സാ​ബു മു​തി​ര​ക്കാ​ലാ​യി​ൽ, അ​ഡ്വ. റോ​യി കൊ​ല്ലം​പ​റ​ന്പി​ൽ, അ​നി​ൽ പ​യ്യാ​നി​ക്ക​ൽ, സാം ​ജോ​ർ​ജ്, സി​ബി​ച്ച​ൻ മ​ന​യ്ക്ക​ൽ, ഷാ​ഹു​ൽ പ​ള്ള​ത്തു​പ​റ​ന്പി​ൽ, ബാ​ബു വ​ർ​ഗീ​സ്, ജോ​സ് ചി​റ്റ​ടി​യി​ൽ, ജോ​ണ്‍​സ​ണ്‍ അ​ല​ക്സാ​ണ്ട​ർ, ജോ​സ് പു​ന്നോ​ലി​ക്കു​ന്നേ​ൽ, ബാ​ബു ക​ടും​തോ​ട്ട്, ബി​ജു ഐ​ക്ക​ര, ടോ​മി മൂ​ഴി​ക്കു​ഴി​യി​ൽ, ബേ​ബി താ​ന്നി​ക്ക​ൽ, റോ​ജ​ൻ തോ​മ​സ്, ജി​ൻ​സ് ജോ​ർ​ജ്, ബീ​ന ക​ണ്ണ​ൻ, ചാ​ക്കോ​ച്ച​ൻ എ​ടാ​ട്ട്, സ​ന്തോ​ഷ് കു​റി​ച്ചി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.