കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ ര​ക്ഷ​പ്പെടു​ത്തി
Thursday, December 12, 2019 10:43 PM IST
തൊ​ടു​പു​ഴ:​ചു​റ്റു​മ​തി​ലി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി. ക​ല​യ​ന്താ​നി ചി​റ്റേ​ത്തു​കു​ടി ബ​ഷീ​റി​ന്‍റെ ര​ണ്ടു വ​യ​സ് പ്രാ​യ​മു​ള്ള പ​ശു​വാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ കി​ണ​റ്റി​ൽ വീ​ണ​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി 25 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ നി​ന്നും പ​ശു​വി​നെ ക​ര​യ്ക്ക്ക​യ​റ്റി. വീ​ഴ്ച​യി​ൽ പ​ശു​വി​ന് കാ​ര്യ​മാ​യി പ​രി​ക്കേ​റ്റി​ട്ടി​ല്ല.