തി​ര​ക്കേ​റി​യ റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി
Thursday, December 12, 2019 10:46 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​നു സ​മീ​പം തി​ര​ക്കേ​റി​യ റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. കാ​രി​ക്കോ​ട് ജി​ല്ലാ ആ​ശു​പ​ത്രി, ന്യൂ​മാ​ൻ കോ​ള​ജ്, വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​യ്ക്കു സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​ണ് രാ​ത്രി കാ​ല​ങ്ങ​ളി​ലെ​ത്തി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ന്ന​ത്.

പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ മാ​ലി​ന്യം കെ​ട്ടി റോ​ഡ​രി​കി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ്ര​ദേ​ശ​ത്ത്െ ഒ​ട്ടേ​റെ വീ​ടു​ക​ൾ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ ന്യൂ​മാ​ൻ കോ​ള​ജി​ലെ​യും വി​മ​ല സ്കൂ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​നു യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ലാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ക്കു​ന്ന​ത്. സ​മീ​പ​ത്ത് സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.