പൈ​നാ​പ്പി​ൾ കൃ​ഷി​ക്കെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം: ​പോ​ലീ​സ് കേ​സെ​ടു​ത്തു
Friday, December 13, 2019 10:34 PM IST
തൊ​ടു​പു​ഴ:​ഭൂ​സൂ​ചി​കാ പ​ദ​വി ല​ഭി​ച്ച​തും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന​തു​മാ​യ പൈ​നാ​പ്പി​ൾ കൃ​ഷി​യെ ത​ക​ർ​ക്കാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​ജ​പ്ര​ച​ാര​ണം ന​ട​ത്തി​യ ആ​ൾ​ക്കെ​തി​രേ കാ​ളി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.​
വ​ണ്ണ​പ്പു​റം കാ​ഞ്ഞി​ര​ക്കാ​ട്ട് കെ.​പാ​ർ​ത്ഥ​സാ​ര​ഥി​ക്കെ​തി​രേ യാ​ണ് കേ​സെ​ടു​ത്ത​ത്.​ ക​ർ​ഷ​ക​നും പൈ​നാ​പ്പി​ൾ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യ മ​ട​ക്ക​ത്താ​നം അ​മം​തു​രു​ത്തി​ൽ നോ​ബി​ൾ മാ​ത്യു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.​
ഹാ​രി​സ​ണ്‍​സ് മ​ല​യാ​ളം ക​ന്പ​നി​യു​ടെ കീ​ഴി​ലു​ള്ള കാ​ളി​യാ​ർ എ​സ്റ്റേ​റ്റി​ൽ പൈ​നാ​പ്പി​ൾ കൃ​ഷി​ക്കാ​യി പാ​ട്ട​ത്തി​നു ന​ൽ​കി​യി​രു​ന്ന തോ​ട്ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​രോ​ധി​ത എ​ൻ​ഡോ​സ​ൾ​ഫാ​ൻ ക​വ​റു​ക​ൾ കാ​ണി​ച്ച് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചും മ​റ്റേ​തൊ സ്ഥ​ല​ത്ത് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ന​ട​ന്ന സ​മ​ര​ങ്ങ​ളു​ടെ ഫോ​ട്ടോ​യും മ​റ്റും ചേ​ർ​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.​സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​
അ​തേ സ​മ​യം പൈ​നാ​പ്പി​ൾ കൃ​ഷി​യി​ൽ അ​പ​ക​ട​ക​ര​മാ​യ രാ​സ​വ​ള​ങ്ങ​ളോ കീ​ട​നാ​ശി​നി​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.​കൃ​ഷി വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ഫാ​ക്ടം​ഫോ​സ്,പൊ​ട്ടാ​ഷ്,യൂ​റി​യ തു​ട​ങ്ങി​യ രാ​സ​വ​ള​ങ്ങ​ളും എ​ഫ്എ​സി​ടി ഓ​ർ​ഗാ​നി​ക് വ​ള​ങ്ങ​ളും സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള കു​മി​ൾ കീ​ട​നാ​ശി​നി​ക​ളു​മാ​ണ് സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​റ​ബ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ള​ക​ളു​ടെ വി​ല​യി​ടി​വി​നി​ടെ ന​ട്ടം തി​രി​യു​ന്ന നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് അ​ൽ​പ​മെ​ങ്കി​ലും പി​ടി​ച്ചു​നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തു പൈ​നാ​പ്പി​ൾ കൃ​ഷി​യി​ലൂ​ടെ​യാ​ണ്.​
എ​ന്നാ​ൽ പൈ​നാ​പ്പി​ൾ ​കൃ​ഷി​യെ​യും ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢശ്ര​മ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണം വ​ഴി ന​ട​ക്കു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.