ഇ​ഴ​ജ​ന്തു ക​ടി​ച്ചെ​ന്ന സം​ശ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Friday, December 13, 2019 10:34 PM IST
തൊ​ടു​പു​ഴ: ഇ​ഴ​ജ​ന്തു ക​ടി​ച്ചെ​ന്ന സം​ശ​യ​ത്തി​ൽ യു​കെ​ജി വി​ദ്യാ​ർ​ഥി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ട​വെ​ട്ടി സ്വ​ദേ​ശി​യാ​യ നാ​ല​ര​വ​യ​സു​കാ​രി​യെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. രാ​വി​ലെ സ്കൂ​ൾ ബ​സി​ൽ വി​ദ്യാ​ല​യ​ത്തി​ലേ​ക്കു വ​രു​ന്ന വ​ഴി കാ​ലി​ൽ എ​ന്തോ ക​ടി​ച്ചെ​ന്ന് കു​ട്ടി അ​ധ്യാ​പ​ക​രോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​ലി​ൽ ഏ​തോ ജീ​വി ക​ടി​ച്ച​താ​യി തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. കു​ട്ടി​യു​ടെ കാ​ൽ ചൊ​റി​ഞ്ഞു പൊ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ശ​രീ​ര​ത്തി​ൽ വി​ഷാം​ശ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.