ഇ​വാ​നി​ക - 2019
Saturday, December 14, 2019 10:51 PM IST
കോഴിമല: രാ​മ​പു​രം മാ​ർ അ​ഗ​സ്തി​നോ​സ് കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​മ​ല​യി​ൽ പ​ഞ്ച​ദി​ന ക്യാ​ന്പ് -ഇ​വാ​നി​ക 2019 ഇ​ന്നു​മു​ത​ൽ 19 വ​രെ ന​ട​ക്കും. അ​റു​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കും. പാ​ത പു​ന​ർ​നി​ർ​മാ​ണം, ആ​രോ​ഗ്യ- ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ഴി​മ​ല സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം കോ​ഴി​മ​ല രാ​ജാ​വ് രാ​മ​ൻ രാ​ജ​മ​ന്നാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. പ​ള്ളി വി​കാ​രി ഫാ. ​ജോ​യ്സ് കൊ​ച്ചി​ത്ത​റ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഫാ. ​ഇ​മ്മാ​നു​വ​ൽ തെ​ക്കേ​ത​ല​ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 19-ന് ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും.

വാ​ർ​ഷി​കം

കട്ടപ്പന: സ്ത്രീ​ശക്തീ​ക​ര​ണ ശി​ശു​ക്ഷേ​മ ഗ്രാ​മീ​ണ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ന്നു. കാ​ഞ്ചി​യാ​ർ വ​നി​ത സാം​സ്്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു. കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശ​ശി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ ആ​ന്‍റ​ണി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വൊ​സാ​ർ​ഡ് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി​ൻ ജോ​സ​ഫ്, റ​വ. ഡോ. ​ജോ​സ് ആ​ന്‍റ​ണി സി​എം​ഐ, ഷി​നോ ജോ​സ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ തോ​മ​സ് മൈ​ക്കി​ൾ, ഷീ​ന ജേ​ക്ക​ബ്, ലി​സി സ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.