ഇ​മാം കൗ​ണ്‍​സി​ൽ പ്ര​തി​ഷേ​ധ റാ​ലി
Sunday, December 15, 2019 10:39 PM IST
തൊ​ടു​പു​ഴ: രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ കീ​റി​മു​റി​യ്ക്കു​ന്ന പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഇ​മാം കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും 20 ന് ​തൊ​ടു​പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന റാ​ലി​യി​ൽ താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ മ​ഹ​ല്ല് ജ​മാ​അ​ത്തു​ക​ളും മു​സ്ലീം സം​ഘ​ട​ന​ക​ളും പ​ങ്കെ​ടു​ക്കും.
റാ​ലി തൊ​ടു​പു​ഴ ഗാ​ന്ധി സ്ക്വ​യ​റി​ൽ സ​മാ​പി​ക്കും. ആ​ലോ​ച​നാ യോ​ഗ​ത്തി​ൽ ഇ​മാം കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ നൗ​ഫ​ൽ കൗ​സ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​ൻ ഷെ​ഹീ​ർ മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.