റോ​ഡി​ന്‍റെ ത​ക​ർ​ച്ച: റ​സി​ഡ​ൻ​സ് അ​സോ.​നി​വേ​ദ​നം ന​ൽ​കി
Sunday, December 15, 2019 10:41 PM IST
ക​രി​മ​ണ്ണൂ​ർ:​ഏ​ഴു​വ​ർ​ഷ​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക​രി​മ​ണ്ണൂ​ർ-​ആ​ർ​പ്പാ​മ​റ്റം റോ​ഡ് വീ​തി​കൂ​ട്ടി റീ​ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റി​വ​ർ​വ്യൂ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന പ​ല റോ​ഡു​ക​ളും അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യി​ട്ടും ഈ ​റോ​ഡി​നോ​ട് അ​വ​ഗ​ണ​ന​യാ​ണ് അ​ധി​കൃ​ത​ർ പു​ല​ർ​ത്തു​ന്ന​ത്.
സ്കൂ​ൾ ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ദി​വ​സ​വും സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് ത​ക​ർ​ന്ന​തു​മൂ​ലം യാ​ത്ര ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.​ഓ​ട്ടോ​റി​ക്ഷ പോ​ലും വി​ളി​ച്ചാ​ൽ വ​രാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് പു​ന​രു​ദ്ധ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ് ഇ​ള​ന്പാ​ശേ​രി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത​തു​മൂ​ലം റോ​ഡി​ലൂ​ടെ​യു​ള്ള രാ​ത്രി സ​ഞ്ചാ​ര​വും ദു​ഷ്ക​ര​മാ​ണ്.​അ​ടി​യ​ന്ത​ര​മാ​യി വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.