സം​സ്ഥാ​ന പാ​ത​യ്ക്ക് ഇ​രു​വ​ശ​വും മ​ര​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, December 15, 2019 10:41 PM IST
അ​റ​ക്കു​ളം: സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നു. അ​ശോ​ക ജം​ഗ്ഷ​നി​ലും, സ​മീ​പ​ത്തു​ള്ള അ​ന്പ​ല​ത്തി​ന് സ​മീ​പം ഇ​ടു​ക്കി റോ​ഡ​രി​കി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ഇ​ടു​ക്കി റോ​ഡ​രി​കി​ൽ നി​ല്ക്കു​ന്ന സ്പാ​ർ​ത്തീ​ഡി​യ ചു​വ​ട് ദ്ര​വി​ച്ച് ഏ​ത് സ​മ​യ​ത്തും ഒ​ടി​ഞ്ഞ് വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മ​രം വീ​ണാ​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​മു​ണ്ടാ​കു​ക​യും ചെ​യ്തു.
ര​ണ്ട് വ​ർ​ഷം മു​ന്പ് ഇ​തി​ന​ടു​ത്ത് നി​ന്നി​രു​ന്ന മ​രം വീ​ണ് ഓ​ട്ടോ​റി​ക്ഷ ത​ക​രു​ക​യും ഡ്രൈ​വ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു സ​മീ​പ​മു​ള്ള നി​ര​വ​ധി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നി​രു​ന്നു. വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ വീ​ണ് സ​ർ​ക്കാ​രി​ന് ല​ക്ഷ​ങ്ങ​ളാ​ണ് ന​ഷ്ടം ഉ​ണ്ടാ​കു​ന്ന​ത്. അ​ധി​കാ​രി​ക​ൾ​ക്ക് ഇ​തൊ​ന്നും അ​ന്വേ​ഷി​ക്കാ​ൻ സ​മ​യ​മി​ല്ല. നാ​ട്ടു​കാ​ർ കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. അ​ശോ​ക ജം​ഗ്ഷ​നി​ലു​ള്ള മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞാ​ണ് നി​ൽ​ക്കു​ന്ന​ത്.
ഏ​ത് സ​മ​യ​ത്തും ഇ​ത് ഒ​ടി​ഞ്ഞ് വീ​ഴാം. ഇ​വി​ടെ ഇ​നി മ​രം വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ അ​തി​ന്‍റെ മു​ഴു​വ​ൻ ന​ഷ്ട​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്നും നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. 11 കെ.​വി , എ​ൽ​ടി ലൈ​നു​ക​ൾ എ​ന്നി​വ ഈ ​മ​ര​ങ്ങ​ളോ​ട് ചേ​ർ​ന്നാ​ണ് നി​ല്ക്കു​ന്ന​ത്. അ​തി​നാ​ൽ വ​ൻ അ​പ​ക​ട​ത്തി​നു സാ​ധ്യ​ത​യു​ണ്ട്.