പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി
Sunday, December 15, 2019 10:41 PM IST
രാ​ജ​കു​മാ​രി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​നു​വ​രി എ​ട്ടി​നു ന​ട​ക്കു​ന്ന ദേ​ശി​യ പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി ഐ​ക്യ ട്രേ​ഡ് യൂ​ണി​യ​ൻ രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് കോ -​ഓ​ർ​ഡി​നേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥാ സം​ഘ​ടി​പ്പി​ച്ചു. സി​ഐ​ടി​യു നേ​താ​വ് പി. ​രാ​ജാ​റാം ക്യാ​പ്റ്റ​നാ​യും ഐ​എ​ൻ​ടി​യു​സി നേ​താ​വ് റോ​യി ചാ​ത്ത​നാ​ട്ട് വൈ​സ് ക്യാ​പ്റ്റ​നു​മാ​യു​ള്ള കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥ​യാ​ണ് രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന​ത്. കു​ന്പ​പ്പാ​റ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ​യു​ടെ ഉ​ത്ഘാ​ട​നം മു​ൻ എം​എ​ൽ​എ കെ.​കെ. ജ​യ​ച​ന്ദ്ര​ൻ ജാ​ഥാ ക്യാ​പ്റ്റ​ന് പ​താ​ക കൈ​മാ​റി നി​ർ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ കെ.​വി. കു​ര്യാ​ച്ച​ൻ, എം.​എ​ൻ. ഹ​രി​ക്കുട്ട​ൻ, പി. ​ര​വി, ഷാ​ജി കൊ​ച്ചു​ക​രോ​ട്ട്, ഷി​ന്‍റോ പാ​റ​യി​ൽ, പി.​ആ​ർ. പു​ഷ്പാം​ഗ​ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. രാ​ജ​കു​മാ​രി സൗ​ത്തി​ൽ ജാ​ഥ സ​മാ​പി​ച്ചു.