പൗരത്വ നിയമ ഭേദഗതി: ജി​ല്ലാ ജാ​ഥ 20-ന്
Wednesday, January 15, 2020 10:23 PM IST
ചെ​റു​തോ​ണി: പൗ​ര​ത്വ നി​യ​മഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 26-ന് ​ത​ങ്ക​മ​ണി മു​ത​ൽ കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല​വ​രെ ന​ട​ക്കു​ന്ന മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യു​ടെ പ്ര​ച​ാര​ണാ​ർ​ഥം 20-ന് ​ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ ജി​ല്ലാ ജാ​ഥ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ 8.30-ന് ​കാ​ഞ്ചി​യാ​റി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ്ര​ചാ​ര​ണ ജാ​ഥ ക​ട്ട​പ്പ​ന, ത​ങ്ക​മ​ണി, മു​രി​ക്കാ​ശേ​രി, ക​ന്പി​ളി​ക​ണ്ടം, ക​ഞ്ഞി​ക്കു​ഴി, മ​രി​യാ​പു​രം, ചെ​റു​തോ​ണി, മൂ​ല​മ​റ്റം എ​ന്നി​വി​ടി​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന് ആ​റി​ന് കാ​ഞ്ഞാ​റി​ൽ സ​മാ​പി​ക്കും. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ ക്യാ​പ്റ്റ​നാ​യു​ള്ള ജി​ല്ലാ ജാ​ഥ​യി​ൽ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ ജി​ല്ലാ നേ​താ​ക്ക​ൾ അം​ഗ​ങ്ങ​ളാ​യി​രി​ക്കും.