സാ​ധാ​ര​ണ​ക്കാ​ർ​ക്കു ജീ​വി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള നാ​ടാ​യി കേ​ര​ളം മാ​റി: ഇ​ൻ​ഫാം
Wednesday, January 15, 2020 10:26 PM IST
പാ​ലാ: സം​വ​ര​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​ത്ത ക്രി​സ്ത്യ​ൻ, നാ​യ​ർ വി​ഭാ​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​ങ്ങ​ൾ​ക്ക് പ​ത്തു ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും ഉ​ദ്യോ​ഗ​സ്ഥ ത​ല​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്തു​വാ​ൻ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളെ കേ​ര​ള​ത്തി​ൽ മാ​ത്രം സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് ക​ർ​ഷ​ക​വി​രു​ദ്ധ​മാ​യി തി​രു​ത്തി​യ​തി​ലു​ള്ള ശ​ക്ത​മാ​യ എ​തി​ർ​പ്പ് അ​റി​യി​ച്ച് ഇ​ൻ​ഫാം പാ​ലാ രൂ​പ​ത.
അ​ഞ്ചേ​ക്ക​റും വാ​ർ​ഷി​ക വ​രു​മാ​നം എ​ട്ടു ല​ക്ഷ​വും എ​ന്ന മാ​ന​ദ​ണ്ഡം തി​രു​ത്തി, കേ​ര​ള​ത്തി​ൽ മാ​ത്രം ര​ണ്ട​ര ഏ​ക്ക​റും നാ​ലു ല​ക്ഷ​വും എ​ന്നാ​ക്കി​യ​ത് ഭൂ​രി​പ​ക്ഷം വ​രു​ന്ന അ​ധ്വാ​ന​വ​ർ​ഗ​മാ​യ ക​ർ​ഷ​ക​രെ​യും ഗ്രാ​മ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​രെ​യും മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ഉ​ള്ള​വ​രെ​യും ഗ​വ​ണ്‍​മെ​ന്‍റ് അ​വ​ഗ​ണി​ക്കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നു ഷാ​ലോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ കൂ​ടി​യ ഇ​ൻ​ഫാം പാ​ലാ രൂ​പ​താ​സ​മി​തി വി​ല​യി​രുത്തി.
സാ​ധാ​ര​ണ​ക്കാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും പാ​വ​പ്പെ​ട്ട​വ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും കേ​ര​ള​ത്തി​ൽ ജീ​വി​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ത​ല​ങ്ങ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ ത​ല​ങ്ങ​ളി​ലും ന​ട​ക്കു​ന്ന​ത് ഒ​ട്ടും ആ​ശാ​വ​ഹ​മ​ല്ല.
സ്വ​ർ​ണം പ​ണ​യം വ​യ്ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം തി​രു​ത്ത​ണ​മെ​ന്ന് ഇ​ൻ​ഫാം ആ​വ​ശ്യ​പ്പെ​ട്ടു.കോ​ർ​പ​റേ​ഷ​നു​ക​ൾ, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തി​ലും ഇ​ള​വു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച​പ്പോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നു​ള്ള​തി​ന്‍റെ സൂ​ച​ന​യും ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​മാ​ണെ​ന്ന് സ​മി​തി പ്ര​സ്താ​വിച്ചു.
ഇ​ൻ​ഫാം ദേ​ശീ​യ സ​മ്മേ​ള​ന​വും റാ​ലി​യും നാളെ ​ക​ട്ട​പ്പ​ന​യി​ൽ ന​ട​ക്കു​ന്ന​തി​ന് ഒ​രു​ക്ക ച​ർ​ച്ച​ക​ൾ​ക്കാ​യി ന​ട​ത്തി​യ സ​മി​തി​യി​ൽ ഇ​ൻ​ഫാം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു മാ​ന്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ത​റ​പ്പേ​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​ൽ ത​യ്യി​ൽ, സ​ണ്ണി മു​ത്തോ​ല​പു​രം, ജോ​ളി ഭ​ര​ണ​ങ്ങാ​നം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പാ​ലാ രൂ​പ​ത​യി​ലെ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ പ്രാ​തി​നി​ധ്യ സ്വ​ഭാ​വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ലെ ക​ർ​ഷ​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.