റോ​ഡ് സു​ര​ക്ഷാ സ​ന്ദേ​ശ റാ​ലി ന​ട​ത്തി
Tuesday, January 21, 2020 10:21 PM IST
തൊ​ടു​പു​ഴ: റോ​ഡ് സു​ര​ക്ഷാ വാ​ചാ​ര​ണ​ത്തി​ൻ​റെ സ​മാ​പ​നം കു​റി​ച്ച് തൊ​ടു​പു​ഴ​യി​ൽ റോ​ഡ് സു​ര​ക്ഷാ സ​ന്ദേ​ശ റാ​ലി ന​ട​ത്തി. മു​നി​സി​പ്പ​ൽ ബ​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു നി​ന്നാ​രം​ഭി​ച്ച റാ​ലി ഡി​വൈ​എ​സ്പി കെ.​പി.​ജോ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. റാ​ലി മ​ങ്ങാ​ട്ടു​ക​വ​ല വ​ഴി തി​രി​കെ ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ൻ​റ് ആ​ർ​ടി​ഒ പി.​ആ​ർ.​സ​ജീ​വ്, ജോ​യി​ൻ​റ് ആ​ർ​ടി​ഒ എം.​ശ​ങ്ക​ര​ൻ പോ​റ്റി, എം​വി​ഐ​മാ​രാ​യ വി.​പി.​സ​ക്കീ​ർ, കെ.​ബി.​അ​ഭി​ലാ​ഷ്, എ​എം​വി​ഐ​മാ​രാ​യ ആ​ശാ​കു​മാ​ർ, ടി.​ജെ.​അ​ജ​യ​ൻ, പി.​കെ.​ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. രാ​വി​ലെ തൊ​ടു​പു​ഴ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ചേ​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ നി​ർ​ഭ​യ ഹാ​ളി​ൽ ട്രാ​ഫി​ക് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ന​ട​ത്തി.

അ​ഴി​മ​തി
അ​ന്വേ​ഷി​ക്ക​ണം

തൊ​ടു​പു​ഴ: സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യു​ടെ വ​ന​വ​ത്ക​ര​ണ​ത്തി​ൻ​റെ പേ​രി​ൽ ജി​ല്ല​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ൽ കോ​ടി​ക​ൾ മു​ട​ക്കി വ്യ​ക്ഷ​തൈ​ക​ൾ ന​ടു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ജ​ന​താ​ദ​ൾ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. തൈ​ക​ൾ ന​ട്ട​തി​ന് ശേ​ഷം തു​ട​ർ​സം​ര​ക്ഷ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ ന​ശി​ച്ചു പോ​കു​ക​യാ​ണെ​ന്നും ക​മ്മി​റ്റി ആ​രോ​പി​ച്ചു.​ജി​ല്ലാ പ്ര​സി​ഡ​ൻ​റ് രാ​ജു മു​ണ്ട​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​എ​സ് സി​റി​യ​ക്ക്, വി​ൻ​സ​ൻ​റ് ക​ട്ടി​മ​റ്റം, ജോ​സ് ചു​വ​പ്പു​ങ്ക​ൽ, ഇ.​എ.​കോ​ശി, ഷാ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.