അ​ടി​മാ​ലി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ സ​മാ​പി​ക്കും
Friday, February 14, 2020 10:27 PM IST
അ​ടി​മാ​ലി: താ​ബോ​ർ റൂ​ഹാ​ഭി​ഷേ​കം അ​ടി​മാ​ലി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ സ​മാ​പി​ക്കും. അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ലാ​യി തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ അ​ടി​മാ​ലി സെ​ന്‍റ് ജൂ​ഡ് പ​ള്ളി റോ​സ​റി ഗാ​ർ​ഡ​നി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

ഏ​ഴു​മു​ട്ടം താ​ബോ​ർ ധ്യാ​നാ​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജി പ​ള്ളി​ക്കു​ന്നേ​ലാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജീവി​ത​ത്തി​ലെ അ​സ്വ​സ്ഥ​തക​ളും ഭാ​ര​ങ്ങ​ളും ക​ർ​ത്താ​വി​ൽ സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ക്കു​ന്പോ​ൾ സൗ​ഭാ​ഗ്യം പ്രാ​പി​ക്കു​മെ​ന്ന് മൂ​ന്നാം​ദി​വ​സ​ത്തെ ക​ണ്‍​വ​ൻ​ഷ​നി​ൽ ഫാ. ​ജോ​ർ​ജി പ​ള്ളി​ക്കു​ന്നേ​ൽ പ​റ​ഞ്ഞു.

ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു​വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ആ​യി​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. നാ​ളെ മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ സ​ന്ദേ​ശം ന​ൽ​ക്കും.

ഹൈ​റേ​ഞ്ചി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ​നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് സെ​ന്‍റ് ജൂ​ഡ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് പാ​പ്പാ​ടി, അ​സി. വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കേ​ഈ​ന്തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.