പാ​ടം നി​ക​ത്ത​ൽ; സ്റ്റോ​പ്പ്മെ​മ്മോ ന​ൽ​കി
Tuesday, February 18, 2020 10:41 PM IST
തൊ​ടു​പു​ഴ: അ​ന​ധി​കൃ​ത​മാ​യി പാ​ടം നി​ക​ത്തി​യ സം​ഭ​വ​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ സ്റ്റോ​പ്പ്മെ​മ്മോ ന​ൽ​കി.
മു​ത​ല​ക്കോ​ടം മാ​വി​ൻ​ചു​വ​ടി​ൽ സ്വ​കാ​ര്യ വ്യ​ക്തി പാ​ത​യോ​ടു ചേ​ർ​ന്ന് പാ​ടം നി​ക​ത്തി​യ​തി​നെ​തി​രെ​യാ​ണ് ത​ഹ​സി​ൽ​ദാ​ർ കെ.​എ. ജോ​സു​കു​ട്ടി ന​ട​പ​ടി​യെ​ടു​ത്ത​ത്. മ​റ്റൊ​രി​ട​ത്തു നി​ന്നും മ​ണ്ണു നീ​ക്കാ​ൻ ഇ​യാ​ൾ മൈ​നിം​ഗ് ആ​ന്‍റ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി നേ​ടി​യി​രു​ന്നു. പു​ര​യി​ട​ത്തി​ൽ മ​ണ്ണ് നി​ക്ഷേ​പി​ക്കാ​നാ​യി​രു​ന്നു ജി​യോ​ള​ജി വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ മ​റ​വി​ൽ ടി​പ്പ​ർ ലോ​റി​ക​ളി​ൽ മ​ണ്ണ് പാ​ത​യോ​ടു ചേ​ർ​ന്നു​ള്ള പാ​ട​ത്ത് നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ​യും അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.
പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ണ്ണ് വ​യ​ലി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത് ത​ട​ഞ്ഞ് ത​ഹ​സ​ള​ൽ​ദാ​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.