ആ​ർ​ടി​ഒ ഓ​ഫീ​സ് ദേ​വി​കു​ള​ത്തു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, February 18, 2020 10:43 PM IST
മൂ​ന്നാ​ർ: ദേ​വി​കു​ളം ആ​ർ​ടി​ഒ ഓ​ഫീ​സ് ദേ​വി​കു​ള​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. അ​ടി​മാ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ടി​ഒ ഓ​ഫീ​സി​ന്‍റെ സ​ബ് സ്റ്റേ​ഷ​നാ​യാ​ണ് ദേ​വി​കു​ള​ത്ത് ഓ​ഫീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ആ​ഴ്ച​യി​ൽ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ദേ​വി​കു​ളം ശ്രീ​മൂ​ലം ക്ല​ബിലെ അ​ങ്ക​ണ​ത്തി​ൽ ലേ​ണേ​ഴ്സ് ടെ​സ്റ്റ് ന​ട​ത്തും. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ഓ​ഫീ​സി​ന്‍റെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ദേ​വി​കു​ള​ത്തെ സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റും. പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ആ​രം​ഭി​ക്കും.
മ​റ​യൂ​ർ സ്വ​ദേ​ശി ജോ​സ് ആ​ൻ​ഡ്രൂ​സ്, പെ​രി​യ​വാ​ര സ്വ​ദേ​ശി സു​ധ എ​ന്നി​വ​രി​ൽ​നി​ന്നും ആ​ദ്യ ലേ​ണേ​ഴ്സ് അ​പേ​ക്ഷ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. റെ​ജി സ്വീ​ക​രി​ച്ചു. ഓ​ഫീ​സ് ആ​വ​ശ്യ​ത്തി​നു​ള്ള ഫ​ർ​ണീ​ച്ച​ർ, മ​റ്റ് അ​നു​ബ​ന്ധ വ​സ്തു​ക്ക​ളെ​ല്ലാം വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും വ്യാ​പാ​രി​ക​ളും സം​ഘ​ട​ന​ക​ളും സം​ഭാ​വ​ന​ചെ​യ്തു.
സീ​നി​യ​ർ സൂ​പ്ര​ണ്ട് ഷാ​ഹി​ന രാ​മ​കൃഷ്ണ​ൻ, എ​എം​വി എം.​എ​സ്. രാ​കേ​ഷ്, ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ ജി​ജി കു​ന്ന​പ്പ​ള്ളി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ രാ​ധാ​കൃ​ഷ്ണ​ൻ, എ​പി​പി ബി​ജു​കു​മാ​ർ, വി.​ഒ. ഷാ​ജി, ആ​ർ. ഈ​ശ്വ​ര​ൻ, ആ​രോ​ഗ്യ​ദാ​സ്, മൈ​ക്കി​ൾ രാ​ജ്, ജോ​ബി ജോ​ണ്‍, സാ​മു​വ​ൽ, വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.