നാ​ളെ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​ർ പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കും
Tuesday, February 18, 2020 10:45 PM IST
ചെ​റു​തോ​ണി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​നും വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​നും വി​രു​ദ്ധ​മാ​യി കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കെ​ഇ​ആ​ർ ഭേ​ദ​ഗ​തി നീ​ക്ക​ത്തി​നെ​തി​രേ ഇ​ടു​ക്കി രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് നാ​ളെ പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കും. എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഏ​കീ​ക​ര​ണം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം. ഇ​ടു​ക്കി രൂ​പ​ത​യി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​ർ പ്ര​തി​ഷേ​ധ​ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും.
അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച് സ്കൂ​ളി​ലെ​ത്തും. ഓ​രോ സ്കൂ​ളി​ലും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ച്ച് പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്കും.
തു​ട​ർ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. മാ​ർ​ച്ച് അ​ഞ്ചി​ന് അ​ധ്യാ​പ​ക​രു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ക്കും. ഇ​ടു​ക്കി രൂ​പ​ത​യി​ലെ ആ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​പ​രോ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ളെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ബി​നോ​യി മ​ഠ​ത്തി​ൽ, ജി​ജി ഏ​ബ്ര​ഹം, സി​ബി വ​ലി​യ​മ​റ്റം, എം.​വി. ജോ​ർ​ജു​കു​ട്ടി, ബി​നോ​യി ചെ​മ്മ​ര​പ്പ​ള്ളി​ൽ, ബി​ൻ​സ് ദേ​വ​സ്യ, മ​നേ​ഷ് സ്ക​റി​യ, സെ​നീ​ഷ് മാ​ത്യു, ഷീ​ല ജോ​സ​ഫ്, ഷേ​ർ​ളി കെ. ​പോ​ൾ, ഷൈ​നി ബേ​ബി, റീ​ന ചെ​റി​യാ​ൻ, വി.​ടി. ഷൈ​നി എ​ന്നി​വ​രും യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും അ​ന​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളും നേ​തൃ​ത്വം​ന​ൽ​കും.