പ്ര​തി​ഭാ പു​ര​സ്കാ​രം സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ടി​ന്
Saturday, February 22, 2020 10:35 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത​ല​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു ന​ൽ​കു​ന്ന പ്ര​തി​ഭാ പു​ര​സ്കാ​രം-2020 ന് ​തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട് അ​ർ​ഹ​നാ​യി.
തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട്, കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​മ​നോ​ജ്കു​മാ​ർ, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​ജാ​ന​കി എ​ന്നി​വ​രാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. കാ​ര്യ​ക്ഷ​മ​വും ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​യ വേ​റി​ട്ട പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് സാ​മൂ​ഹ്യ​പു​രോ​ഗ​തി​ക്ക് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രെ​യാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ച്ച​ത്.
വ​യ​നാട്ടിൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പു മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി 100ശ​ത​മാ​നം നേ​ട്ടം , പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ 100ശ​ത​മാ​നം പൂ​ർ​ത്തീ​ക​ര​ണം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ ആ​ർ​ദ്രം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സോ​ളാ​ർ സ്ഥാ​പി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ച്ചു, ഓ​ഫീ​സ് ഹൈ​ടെ​ക് സം​വി​ധാ​ന​ത്തി​ലാ​ക്കി, ഐ​എ​സ്ഒ 90012015 സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി, മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഹ​രി​ത അ​വാ​ർ​ഡ് - തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്ന നേ​ട്ട​ത്തോ​ടെയാണ് പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​നും അ​ദ്ദേ​ഹം അ​ർ​ഹ​നാ​യത്.